Saturday, September 19, 2009

ചില കൃഷിക്കാഴ്ചകൾ


ആദ്യം ഒരു വാഴക്കുലയായിക്കോട്ടെ, നല്ല ഒരു ഞാലിപ്പൂവൻ കുല. ജൈവ വളം മാത്രം ഉപയോഗിച്ച് കൃഷി ചെയ്തത്.


ഇനി എന്റെ മുയലുകളാവട്ടെ, എന്റെ സ്വർഗ്ഗത്തിലെ മാലാഖമാർ


അടുത്തത് എന്റെ കോഴികൾ


പച്ചക്കറികളിലേക്ക് കടക്കാം ആദ്യം വെണ്ട


ഇനി വഴുതന


ഇനിയൊരു അത്ഭുത സസ്യം,
ഹരിനീലതൃണങ്ങൾ കീഴിരുന്നരുളും പട്ടുവിരിപ്പുമായി അസോള


വാഴയിലേക്ക് തിരികെ വരാം. ഇതാ ഒരു പാളേങ്കോടൻ കുല



Friday, September 18, 2009

പുതിയൊരു തുടക്കം

ഞാനൊരു കർഷകനാണോ എന്ന ചോദ്യം ഈ തുടക്കത്തിൽ തന്നെ നിങ്ങൾ ചോദിച്ചേക്കാം, പക്ഷെ അങ്ങനെയല്ലാത്തവരാരുണ്ട് എന്നൊരു മറുചോദ്യം ചോദിച്ച് തുടങ്ങുന്നു

ച്ചായന്റെ മൂന്നാമത്തെ ബ്ലോഗ് ആണിത്. ജയറാം ഒരു സിനിമയിൽ പറയുന്നപോലെ എനിക്ക് പാട്രിമണി ആയി കിട്ടിയ ഒരു സന്തോഷം(തീർച്ചയായും ഹോബി അല്ല, ഒരു സന്തോഷം) ആണ് കൃഷി. എന്ന് വെച്ച് ഏക്കർകണക്കിന്‌ സ്ഥലത്ത് ഏലവും റബ്ബറും ഒന്നും കൃഷിചെയ്യുന്ന ഒരു കാഞ്ഞിരപ്പള്ളി അച്ചായനല്ല ഞാൻ, എന്നുവച്ച് ഉള്ള സ്ഥലത്ത് രാവിലെ മുതൽ വൈകുന്ന വരെ കിളച്ച് മണ്ണ് പൊന്നാക്കുന്ന കുടിയാറ്റക്കർഷകനച്ചായനുമല്ല. ഞാൻ കഴിക്കുന്നതിൽ കുറച്ചെങ്കിലും സ്വന്തമായി ഉണ്ടാക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു ചങ്ങനാശ്ശേരി അച്ചായനാണ് ഞാൻ. ഈ ബ്ലോഗിൽ നിങ്ങൾക്ക് കൃഷിയുടെ പാഠങ്ങളോ വിജയഗാഥകളോ ഒന്നും എനിക്ക് പറയാനുണ്ടാവില്ല. ചില കാഴ്ചകൾ, കാഴ്ചപ്പാടുകൾ, സന്തോഷങ്ങൾ മാത്രം.

ഭൂമിക്കൊരു ചരമഗീതം ആലപിക്കാൻ തയ്യാറല്ലാത്ത ഒരു സാധാരണക്കാരന്റെ കാർഷികക്കാഴ്ചകൾ!